കുറച്ച് നാളുകൾക്ക് മുൻപാണ് സാം ആന്റേർസൻ എന്ന മഹാ നടനെ കുറിച്ച് നമ്മളെല്ലാം ആദ്യമായി കേട്ടത്. ഫോർവേട് മെയിലുകളിലൂടെ അദ്ദേഹത്തിന്റെ ചില ഗാന രങ്കങ്ങളും മറ്റും നമ്മൾ കണ്ട് ഞെട്ടി. ആ സമയത്താണ് ഒരു കൂട്ടുകാരൻ വഴി എനിക്ക് സാമിന്റെ ഒരേ ഒരു സിനിമ കയ്യിൽ കിട്ടിയത്. അന്ന് മുതൽ പലപ്പോളും ഇത് കാണണം എന്ന് കരുതിയെങ്കിലും ഉള്ളിൽ ചെറിയ ഒരു പേടി ഉള്ളത് കൊണ്ട് നടന്നില്ല. അങ്ങനെ ഇരിക്കുംബോൾ ആണ് ഈ ശനിയാഴ്ച്ച അതിനുള്ള സാഹചര്യം ഒത്ത് വന്നത്. ഞങ്ങളുടെ പഴയ കുറച്ച് കോളേജ് മേറ്റ്സ് ഒരു ഒത്തുകൂടലിനായി ഇക്കഴിഞ്ഞ വാരാന്ത്യം ഇവിടെ എത്തി. തിരുവനന്തപുരത്ത് നിന്നും മുംബയിൽ നിന്നും ഹൈദരാബാദിൽ നിന്നുമായി 10-ഓളം പേർ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. എങ്കിൽ അവർ തന്നെ ആവട്ടെ സാമിന്റെ പരീക്ഷണ വസ്ത്തുക്കൾ എന്ന് ഞങ്ങളും കരുതി.
അങ്ങനെ ഞാനും രാജയും പ്രവീണും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പോലെ ശനിയാഴ്ച്ച രാവിലെ തന്നെ ആ അറിയിപ്പ് നടത്തി- "നിങ്ങൾക്കെല്ലാവർക്കുമായി ഒരു പുതിയ 'ഏ' പടം ഡി.വി.ഡി.യിൽ റൈറ്റ് ചെയ്തു വെച്ചിട്ടുണ്ട്." ഇത് കേട്ടതും ഉറക്കം തൂങ്ങി ഇരുന്ന എല്ലാവരും ഉത്സാഹത്തോടെ ചാടി എണീറ്റു. അപ്പോൾ തന്നെ പടം കാണണം എന്നായി എല്ലാവരും. അങ്ങനെ ഞങ്ങൾ ആ ക്ലാസ്സിക് പടത്തിന്റെ ഡി.വി.ഡി അവർക്കായി പ്ലേ ചെയ്തു. സിനിമയുടെ പേര് 'യാർക്ക് യാരോ സ്റ്റെപ്നി'. ഈ പേര് കേട്ട് ആരും ചിരിക്കണ്ട. വളരെ അധികം ആന്തരിക അർത്ഥങ്ങൾ അടങ്ങിയ ഒരു പേരാണ് ഇതെന്നു ക്ലൈമാക്സിലെ നിങ്ങൾക്ക് മനസ്സിലാവൂ.(ക്ലൈമാക്സ് ആകുംബോളെക്കും നിങ്ങൾക്ക് ജീവൻ ഉണ്ടെങ്ങിൽ മാത്രമെ ഇത് മനസ്സിലാക്കൻ സാധിക്കുകയുള്ളൂ). സിനിമ തുടങ്ങി. തുടക്കം തന്നെ 'കണ്ടാൽ പട്ടി കഞ്ഞി കുടിക്കാത്ത' ലുക് ഉള്ള നായികയുടെ സോളൊ ഗാനരങ്കം. പാട്ട് കഴിഞ്ഞതും നായികയുടെ മാല കുറച്ച് കള്ളന്മാർ തട്ടി എടുക്കുന്നു. അപ്പോൾ ആണ് നമ്മുടെ മഹാനടൻ സാം അണ്ണന്റെ എന്റൃയ്. നായകസങ്കൽപ്പങ്ങളെ തിരുത്തി എഴുതി കൊണ്ട് ഒരു സ്കൂട്ടിയിൽ ചീറിപ്പാഞ്ഞാണ് സാമിന്റെ വരവ്. കള്ളന്മാർ രക്ഷപ്പെട്ടു. നായികയെ പിടിച്ച് എഴുന്നെൽപ്പിച് സാം ഡയലോഗ് അടി തുടങ്ങുന്നു. 'ഏ' പടം കാണാനിരുന്ന കൂട്ടർ ഈ രങ്കം കണ്ട് അക്ഷമരായി ഞങ്ങളെ നോക്കി. ഇത് ഒരു പറ്റിപ്പാണെന്ന് മനസ്സിലാക്കിയ ചിലർ ഞങ്ങളെ അടിക്കാൻ പ്ലാൻ തുടങ്ങി. ഇനി ഇതൊന്നും കണ്ടിട്ടും പ്രതീക്ഷ വിടാതെ ഒരുത്തൻ 'സീൻ' കാണാൻ വേണ്ടി സിനിമ ഫാസ്റ്റ് ഫോർവേർഡ് ചെയ്യാൻ തുടങ്ങി. അവസാനം എല്ലാരും കൂടെ ഈ സിനിമ കാണാൻ തന്നെ തീരുമാനിച്ചു.

പിന്നീടുള്ള രണ്ട് മണിക്കൂർ സാം ആന്റേർസണ്ടെ വിക്രീഡിതങ്ങൾ കണ്ട് ഞങ്ങൾ കണ്ണ് തള്ളി. ഒരു സാധാരണ മനുഷ്യന്റെ അഭിനയശേഷികൾക്ക് അപ്പുറത്താണ് സാമിന്റെ അഭിനയം. ആ മുഖത്ത് ഭാവം എന്നൊന്നില്ല. സ്ഥായിയായ ഒരു 'റേർ' എക്സ്പ്രഷൻ മാത്രം. "ഐ ലവ് യു", "അവൾ എന്നെ വിട്ട് പോയി", "നിന്നെ ഞാൻ കൊല്ലും" എന്ന മൂന്ന് ഡയലോഗുകളും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറയാൻ കഴിയുന്ന ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു മനുഷ്യൻ ആണ് സാം. ഡയലോഗ് പറയുംബോൾ മിക്കപ്പോളും സാമിന്റെ കണ്ണുകൾ തറയിലോ ഭിത്തിയിലോ ഒക്കെ ആയിരിക്കും ഫോക്കസ് ചെയ്തിരിക്കുന്നത്. ഇടക്കിടക്ക് വെറുതെ നാക്ക് പുറത്തിടുന്ന സ്വഭാവം ഉണ്ട് സാമിന്. പിന്നെ സ്വന്തം ഡയലോഗ് കഴിഞ്ഞ നിമിഷം വായ് മുറുക്കി അടക്കുകയും ചെയ്യും. തന്റെ കുടവയർ അഭിമാനത്തോടെ തള്ളി പിടിച്ചാണ് എല്ലാ സീനിലും ഈ മഹാൻ പ്രത്യക്ഷപ്പെടാറ്. ഇടക്കിടക്ക് ഒളികണ്ണിട്ട് ക്യാമറയിൽ നോക്കുന്ന ശീലവും ഉണ്ട് സാമിന്. ഗാനരങ്കങ്ങൾ ആണ് സാമിന്റെ ഹൈലൈറ്റ്സ്. തന്റെ തോളുകൾ കൊണ്ട് ഒരു ഗാനരങ്കം മൊത്തം പിടിച്ച് നിൽകാൻ സാമിന് കഴിയും. 'ഷോൾടർ ഷേക്ക്' എന്നാണ് ഈ സ്റ്റെപ് അറിയപ്പെടുന്നത്.

ഇനി ഈ സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ അതിലും ഗംഭീരം ആണ്. ജോ സ്റ്റാൻലി എന്ന ഒരു മനുഷ്യൻ ആണ് ഇതിന്റെ ഡയറക്ഷൻ, കഥ, തിരക്കഥ, സംഭാഷണം, മ്യൂസിക്, ലിറിക്സ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. നെറ്റിൽ സെർച്ച് ചെയ്തപ്പോൾ ഇങ്ങനെ ഒരാളെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും കിട്ടീല. എന്റെ ബലമായ സംശയം സാം തന്നെ ആണൊ ഈ ജോ എന്നാണ്. എന്തായാലും മാരകമായ ഡയറക്ഷൻ ആണ് പടം മൊത്തം. ഒരു ക്യാമെറ ചുമ്മ തൂക്കി ഇട്ട് അതിനു മുൻപിൽ കുറെ മനുഷ്യരെ തോന്നും പോലെ അഭിനയിക്കാൻ പറയുകയാണ് ഡയറക്റ്റർ ചെയ്തത് എന്ന് തോന്നുന്നു. നായകനും നായികയും മാത്രം ഉള്ള ഒരു സീനിൽ പിന്നിൽ പട്ടി നടന്ന് പോകുന്നത് കണ്ടു. പാട്ട് സീനുകളുടെ ലൊക്കേഷൻ ആണ് പ്രശംശനീയം. എല്ലാ പാട്ടും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നത്. കുഴിച്ച് മറിച്ച് വൃത്തികേടാക്കിയ, മനുഷ്യൻ ടോയ്ലറ്റായി പോലും ഉപയോഗിക്കാൻ മടിക്കുന്ന ഒരു സ്ഥലം. പാട്ടാണെങ്കിലോ അതിലും കിടിലം. 'രാസാത്തി എൻ ആസൈ രാസാത്തി' എന്ന ഗാനം ഇപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും നാവിൻ തുംബത്തുണ്ട്. സാമിന്റെ ആക്ഷൻ സോങ്ങ് പോലെ ഉള്ള സ്റ്റെപ്പുകളും ആരെയും ഞെട്ടിക്കുന്ന ആ ചിരിയും വയറും കുലുക്കി കൂളിംഗ് ഗ്ലാസ് വെച്ചുള്ള നടത്തവും ഓരോ ഗാനരങ്കങ്ങളുടെയും ഭംഗി കൂട്ടുന്നു. ഡേവിഡ് എന്ന സാമിന്റെ കഥാപാത്രം ഒരു ഓട്ടോമൊബയിൽ എഞ്ചിനിയർ ആണ്. നേഴ്സറിക്കാരൻ ക്രയോൺസ് വെച്ച് വരച്ചതു പോലെ ഉള്ള കൊറെ കാർ ടിസൈനുകൾ സ്വന്തം മുറിയിൽ അയാൾ വരച്ച് തൂക്കിയിട്ടുണ്ട്. 2 നായികമാരിൽ ആരെങ്കിലും ഒരാൾ ഇടക്കിടക്ക് ഇവിടെ വരും. 'ഹായ് ഡേവിഡ്' എന്ന് നായിക പറഞ്ഞാണ് ഈ സീനുകൾ എല്ലാം തുടങ്ങുന്നത്. ഇങ്ങനെ ഒരു 5 സീനെങ്കിലും ഉണ്ട്. 70,000 രൂപയ്ക്ക് ഒരു കാർ ഉണ്ടക്കുകയാണ് സാമിന്റെ ലക്ഷ്യം. ടാറ്റയുടെ നാനോ കാർ ഈ സിനിമയിൽ നിന്നാണ് കോപ്പി അടിച്ചതെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
ഈ സിനിമയിൽ തമാശക്ക് വേണ്ടി എടുതിട്ടുള്ളതല്ലാത്ത എല്ലാ രങ്കങ്ങളിലും നമ്മൾ ചിരിച്ച് മരിച്ച് പോകും. ക്ലൈമാക്സ് ആണ് ഇതിലെ ഹൈലൈറ്റ്. സാം അണ്ണൻ ലൈൻ അടിച്ച് പറ്റിച്ച പെണ്ണ് ഒരു 'സ്റ്റെപ്നീ' ടയറുമായി വരുന്നു. അത് സാമിന്റെയും അയളുടെ കാമുകിയുടെയും മുന്നിൽ ഉരുട്ടി വിട്ടിട്ട് അവൾ പറയുന്നു- 'എന്നെ ഒരു സ്റ്റെപ്നീ' ആയി കാണുന്നത് അവസാനിപ്പിക്കുക'. ഉടനെ വരുന്നു സാമിന്റെ എക്സപ്ലനേഷൻ- 'എന്റെ ഉയർച്ചയിൽ എന്നെ മുകളിൽ എത്താൻ സഹായിച്ച ഓരോ സ്റ്റെപ്പും നീയാണ്. സ്റ്റെപ് നീ. സ്റ്റെപ് നീ. സ്റ്റെപ് നീ. അല്ലാതെ നിന്നെ ഒരു സ്റ്റെപ്നീ ആയി ഞാൻ കണ്ടിട്ടില്ല' ഹോ! ശെരിക്കും കരഞ്ഞു പോയി. ഇതും കഴിഞ്ഞ് സാമും കാമുകിയും ഒരു കാറിനെ ഹോമഘുണ്ടം ആയി സങ്കൽപ്പിച്ച് അതിന് ചുറ്റും വലം വെക്കുന്നു. അതു കഴിഞ്ഞു അവർ നേരെ കാനടയിൽ പോകുന്നു. സിനിമയുടെ അന്ത്യം. സിനിമ തീർന്നപ്പോളെക്കും എല്ലാവരും സാം ആന്റേർസൻ ഫാൻസ് ആയി കഴിഞ്ഞിരുന്നു. മിക്കവരും ഓരോ ഡി.വി.ഡി. യിൽ ഈ സിനിമ രൈറ്റ് ചെയ്തു കൊണ്ടു പോയി, കൂട്ടുകാരെ കാണിക്കാൻ. കൂടാതെ ഞാൻ ഓർക്കുട്ടിൽ അദ്ദേഹത്തിന്റെ ഫാൻ ക്ലബ്ബിലും അങ്കമായി. ഈ സിനിമ ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്. ആക്റ്റിംഗ് എന്താണെന്ന് ആർക്കെങ്കിലും സംശയം ഉണ്ടെങ്ങിൽ ഈ പടം കാണിച്ച് കൊടുക്കുക. പിന്നൊരിക്കലും അങ്ങനെ സംശയം ഉണ്ടാവില്ല. രജനീകാന്തും ടി.രാജെന്ധറും ഒക്കെ ഇപ്പൊ ദൈവത്തിന് തുല്യം ആണ്.
അടിക്കുറിപ്പ്- ആർക്കെങ്കിലും ഈ ക്ലാസ്സിക് സിനിമയുടെ ഡി.വി.ഡി. വേണമെന്നുണ്ടെങ്ങിൽ എന്നെ കോണ്ടാക്റ്റ് ചെയ്യുക. ഈ മഹത്തായ സിനിമ ലോകത്ത് എല്ലാവരേയും കാണിക്കണം എന്നതാണ് എന്റെ ലക്ഷ്യം.
Read the English version of this post HERE
Don't miss these awesome Sam Anderson videos-അങ്ങനെ ഞാനും രാജയും പ്രവീണും നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പോലെ ശനിയാഴ്ച്ച രാവിലെ തന്നെ ആ അറിയിപ്പ് നടത്തി- "നിങ്ങൾക്കെല്ലാവർക്കുമായി ഒരു പുതിയ 'ഏ' പടം ഡി.വി.ഡി.യിൽ റൈറ്റ് ചെയ്തു വെച്ചിട്ടുണ്ട്." ഇത് കേട്ടതും ഉറക്കം തൂങ്ങി ഇരുന്ന എല്ലാവരും ഉത്സാഹത്തോടെ ചാടി എണീറ്റു. അപ്പോൾ തന്നെ പടം കാണണം എന്നായി എല്ലാവരും. അങ്ങനെ ഞങ്ങൾ ആ ക്ലാസ്സിക് പടത്തിന്റെ ഡി.വി.ഡി അവർക്കായി പ്ലേ ചെയ്തു. സിനിമയുടെ പേര് 'യാർക്ക് യാരോ സ്റ്റെപ്നി'. ഈ പേര് കേട്ട് ആരും ചിരിക്കണ്ട. വളരെ അധികം ആന്തരിക അർത്ഥങ്ങൾ അടങ്ങിയ ഒരു പേരാണ് ഇതെന്നു ക്ലൈമാക്സിലെ നിങ്ങൾക്ക് മനസ്സിലാവൂ.(ക്ലൈമാക്സ് ആകുംബോളെക്കും നിങ്ങൾക്ക് ജീവൻ ഉണ്ടെങ്ങിൽ മാത്രമെ ഇത് മനസ്സിലാക്കൻ സാധിക്കുകയുള്ളൂ). സിനിമ തുടങ്ങി. തുടക്കം തന്നെ 'കണ്ടാൽ പട്ടി കഞ്ഞി കുടിക്കാത്ത' ലുക് ഉള്ള നായികയുടെ സോളൊ ഗാനരങ്കം. പാട്ട് കഴിഞ്ഞതും നായികയുടെ മാല കുറച്ച് കള്ളന്മാർ തട്ടി എടുക്കുന്നു. അപ്പോൾ ആണ് നമ്മുടെ മഹാനടൻ സാം അണ്ണന്റെ എന്റൃയ്. നായകസങ്കൽപ്പങ്ങളെ തിരുത്തി എഴുതി കൊണ്ട് ഒരു സ്കൂട്ടിയിൽ ചീറിപ്പാഞ്ഞാണ് സാമിന്റെ വരവ്. കള്ളന്മാർ രക്ഷപ്പെട്ടു. നായികയെ പിടിച്ച് എഴുന്നെൽപ്പിച് സാം ഡയലോഗ് അടി തുടങ്ങുന്നു. 'ഏ' പടം കാണാനിരുന്ന കൂട്ടർ ഈ രങ്കം കണ്ട് അക്ഷമരായി ഞങ്ങളെ നോക്കി. ഇത് ഒരു പറ്റിപ്പാണെന്ന് മനസ്സിലാക്കിയ ചിലർ ഞങ്ങളെ അടിക്കാൻ പ്ലാൻ തുടങ്ങി. ഇനി ഇതൊന്നും കണ്ടിട്ടും പ്രതീക്ഷ വിടാതെ ഒരുത്തൻ 'സീൻ' കാണാൻ വേണ്ടി സിനിമ ഫാസ്റ്റ് ഫോർവേർഡ് ചെയ്യാൻ തുടങ്ങി. അവസാനം എല്ലാരും കൂടെ ഈ സിനിമ കാണാൻ തന്നെ തീരുമാനിച്ചു.

പിന്നീടുള്ള രണ്ട് മണിക്കൂർ സാം ആന്റേർസണ്ടെ വിക്രീഡിതങ്ങൾ കണ്ട് ഞങ്ങൾ കണ്ണ് തള്ളി. ഒരു സാധാരണ മനുഷ്യന്റെ അഭിനയശേഷികൾക്ക് അപ്പുറത്താണ് സാമിന്റെ അഭിനയം. ആ മുഖത്ത് ഭാവം എന്നൊന്നില്ല. സ്ഥായിയായ ഒരു 'റേർ' എക്സ്പ്രഷൻ മാത്രം. "ഐ ലവ് യു", "അവൾ എന്നെ വിട്ട് പോയി", "നിന്നെ ഞാൻ കൊല്ലും" എന്ന മൂന്ന് ഡയലോഗുകളും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറയാൻ കഴിയുന്ന ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു മനുഷ്യൻ ആണ് സാം. ഡയലോഗ് പറയുംബോൾ മിക്കപ്പോളും സാമിന്റെ കണ്ണുകൾ തറയിലോ ഭിത്തിയിലോ ഒക്കെ ആയിരിക്കും ഫോക്കസ് ചെയ്തിരിക്കുന്നത്. ഇടക്കിടക്ക് വെറുതെ നാക്ക് പുറത്തിടുന്ന സ്വഭാവം ഉണ്ട് സാമിന്. പിന്നെ സ്വന്തം ഡയലോഗ് കഴിഞ്ഞ നിമിഷം വായ് മുറുക്കി അടക്കുകയും ചെയ്യും. തന്റെ കുടവയർ അഭിമാനത്തോടെ തള്ളി പിടിച്ചാണ് എല്ലാ സീനിലും ഈ മഹാൻ പ്രത്യക്ഷപ്പെടാറ്. ഇടക്കിടക്ക് ഒളികണ്ണിട്ട് ക്യാമറയിൽ നോക്കുന്ന ശീലവും ഉണ്ട് സാമിന്. ഗാനരങ്കങ്ങൾ ആണ് സാമിന്റെ ഹൈലൈറ്റ്സ്. തന്റെ തോളുകൾ കൊണ്ട് ഒരു ഗാനരങ്കം മൊത്തം പിടിച്ച് നിൽകാൻ സാമിന് കഴിയും. 'ഷോൾടർ ഷേക്ക്' എന്നാണ് ഈ സ്റ്റെപ് അറിയപ്പെടുന്നത്.

ഇനി ഈ സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ അതിലും ഗംഭീരം ആണ്. ജോ സ്റ്റാൻലി എന്ന ഒരു മനുഷ്യൻ ആണ് ഇതിന്റെ ഡയറക്ഷൻ, കഥ, തിരക്കഥ, സംഭാഷണം, മ്യൂസിക്, ലിറിക്സ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. നെറ്റിൽ സെർച്ച് ചെയ്തപ്പോൾ ഇങ്ങനെ ഒരാളെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും കിട്ടീല. എന്റെ ബലമായ സംശയം സാം തന്നെ ആണൊ ഈ ജോ എന്നാണ്. എന്തായാലും മാരകമായ ഡയറക്ഷൻ ആണ് പടം മൊത്തം. ഒരു ക്യാമെറ ചുമ്മ തൂക്കി ഇട്ട് അതിനു മുൻപിൽ കുറെ മനുഷ്യരെ തോന്നും പോലെ അഭിനയിക്കാൻ പറയുകയാണ് ഡയറക്റ്റർ ചെയ്തത് എന്ന് തോന്നുന്നു. നായകനും നായികയും മാത്രം ഉള്ള ഒരു സീനിൽ പിന്നിൽ പട്ടി നടന്ന് പോകുന്നത് കണ്ടു. പാട്ട് സീനുകളുടെ ലൊക്കേഷൻ ആണ് പ്രശംശനീയം. എല്ലാ പാട്ടും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നത്. കുഴിച്ച് മറിച്ച് വൃത്തികേടാക്കിയ, മനുഷ്യൻ ടോയ്ലറ്റായി പോലും ഉപയോഗിക്കാൻ മടിക്കുന്ന ഒരു സ്ഥലം. പാട്ടാണെങ്കിലോ അതിലും കിടിലം. 'രാസാത്തി എൻ ആസൈ രാസാത്തി' എന്ന ഗാനം ഇപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും നാവിൻ തുംബത്തുണ്ട്. സാമിന്റെ ആക്ഷൻ സോങ്ങ് പോലെ ഉള്ള സ്റ്റെപ്പുകളും ആരെയും ഞെട്ടിക്കുന്ന ആ ചിരിയും വയറും കുലുക്കി കൂളിംഗ് ഗ്ലാസ് വെച്ചുള്ള നടത്തവും ഓരോ ഗാനരങ്കങ്ങളുടെയും ഭംഗി കൂട്ടുന്നു. ഡേവിഡ് എന്ന സാമിന്റെ കഥാപാത്രം ഒരു ഓട്ടോമൊബയിൽ എഞ്ചിനിയർ ആണ്. നേഴ്സറിക്കാരൻ ക്രയോൺസ് വെച്ച് വരച്ചതു പോലെ ഉള്ള കൊറെ കാർ ടിസൈനുകൾ സ്വന്തം മുറിയിൽ അയാൾ വരച്ച് തൂക്കിയിട്ടുണ്ട്. 2 നായികമാരിൽ ആരെങ്കിലും ഒരാൾ ഇടക്കിടക്ക് ഇവിടെ വരും. 'ഹായ് ഡേവിഡ്' എന്ന് നായിക പറഞ്ഞാണ് ഈ സീനുകൾ എല്ലാം തുടങ്ങുന്നത്. ഇങ്ങനെ ഒരു 5 സീനെങ്കിലും ഉണ്ട്. 70,000 രൂപയ്ക്ക് ഒരു കാർ ഉണ്ടക്കുകയാണ് സാമിന്റെ ലക്ഷ്യം. ടാറ്റയുടെ നാനോ കാർ ഈ സിനിമയിൽ നിന്നാണ് കോപ്പി അടിച്ചതെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
ഈ സിനിമയിൽ തമാശക്ക് വേണ്ടി എടുതിട്ടുള്ളതല്ലാത്ത എല്ലാ രങ്കങ്ങളിലും നമ്മൾ ചിരിച്ച് മരിച്ച് പോകും. ക്ലൈമാക്സ് ആണ് ഇതിലെ ഹൈലൈറ്റ്. സാം അണ്ണൻ ലൈൻ അടിച്ച് പറ്റിച്ച പെണ്ണ് ഒരു 'സ്റ്റെപ്നീ' ടയറുമായി വരുന്നു. അത് സാമിന്റെയും അയളുടെ കാമുകിയുടെയും മുന്നിൽ ഉരുട്ടി വിട്ടിട്ട് അവൾ പറയുന്നു- 'എന്നെ ഒരു സ്റ്റെപ്നീ' ആയി കാണുന്നത് അവസാനിപ്പിക്കുക'. ഉടനെ വരുന്നു സാമിന്റെ എക്സപ്ലനേഷൻ- 'എന്റെ ഉയർച്ചയിൽ എന്നെ മുകളിൽ എത്താൻ സഹായിച്ച ഓരോ സ്റ്റെപ്പും നീയാണ്. സ്റ്റെപ് നീ. സ്റ്റെപ് നീ. സ്റ്റെപ് നീ. അല്ലാതെ നിന്നെ ഒരു സ്റ്റെപ്നീ ആയി ഞാൻ കണ്ടിട്ടില്ല' ഹോ! ശെരിക്കും കരഞ്ഞു പോയി. ഇതും കഴിഞ്ഞ് സാമും കാമുകിയും ഒരു കാറിനെ ഹോമഘുണ്ടം ആയി സങ്കൽപ്പിച്ച് അതിന് ചുറ്റും വലം വെക്കുന്നു. അതു കഴിഞ്ഞു അവർ നേരെ കാനടയിൽ പോകുന്നു. സിനിമയുടെ അന്ത്യം. സിനിമ തീർന്നപ്പോളെക്കും എല്ലാവരും സാം ആന്റേർസൻ ഫാൻസ് ആയി കഴിഞ്ഞിരുന്നു. മിക്കവരും ഓരോ ഡി.വി.ഡി. യിൽ ഈ സിനിമ രൈറ്റ് ചെയ്തു കൊണ്ടു പോയി, കൂട്ടുകാരെ കാണിക്കാൻ. കൂടാതെ ഞാൻ ഓർക്കുട്ടിൽ അദ്ദേഹത്തിന്റെ ഫാൻ ക്ലബ്ബിലും അങ്കമായി. ഈ സിനിമ ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്. ആക്റ്റിംഗ് എന്താണെന്ന് ആർക്കെങ്കിലും സംശയം ഉണ്ടെങ്ങിൽ ഈ പടം കാണിച്ച് കൊടുക്കുക. പിന്നൊരിക്കലും അങ്ങനെ സംശയം ഉണ്ടാവില്ല. രജനീകാന്തും ടി.രാജെന്ധറും ഒക്കെ ഇപ്പൊ ദൈവത്തിന് തുല്യം ആണ്.
അടിക്കുറിപ്പ്- ആർക്കെങ്കിലും ഈ ക്ലാസ്സിക് സിനിമയുടെ ഡി.വി.ഡി. വേണമെന്നുണ്ടെങ്ങിൽ എന്നെ കോണ്ടാക്റ്റ് ചെയ്യുക. ഈ മഹത്തായ സിനിമ ലോകത്ത് എല്ലാവരേയും കാണിക്കണം എന്നതാണ് എന്റെ ലക്ഷ്യം.
Read the English version of this post HERE
http://www.youtube.com/watch?v=w0iXYpHXWIA
http://www.youtube.com/watch?v=BRPPCdatuPo&feature=related
http://www.youtube.com/watch?v=urN6mrM8iAw&NR=1