മലയാളി എന്നും മലയാളി തന്നെ. എവിടെ പോയാലും അവൻ അവന്റെ തനതായ അലംബ് സ്വഭാവം മറക്കില്ല. കൂവേണ്ടിടത്ത് കൂവാനും ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത വിളിക്കാനും എല്ലാം കഴിഞ്ഞു അടി കൊള്ളാറാവുമ്പൊൾ കട്ടക്കു മുങ്ങാനും മലയാളി കഴിഞ്ഞേ ആരും ഉളൂ. പക്ഷെ അവന്റെ ഉള്ള് കപടം അല്ല. എന്നാൽ ചിലർ ഉണ്ട്. കേരളം വിട്ടു കഴിഞ്ഞാൽ അവർ 'മാന്യത'യുടെ മുഖംമൂടി അണിയും. ശബ്ദം പുറത്തു കേൾക്കാതെ ചിരിക്കാനും പല്ലു പുറത്തു കാണിക്കാതെ ഇളിക്കാനും ഇക്കൂട്ടർ പരിശീലനം നേടുന്നു. മറ്റുള്ളവർ എന്തു കരുതും എന്നുള്ള ചിന്ത അവനെ അലട്ടുന്നു.
ഞാൻ എന്തു കൊണ്ടാണു ഇങ്ങനെയൊക്കെ എഴുതുന്നതു എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കാരണം ഉണ്ടു. കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ ബാംഗ്ലൂരിൽ ഒരു സിനിമക്കു പോയി. എടുത്ത് പറയണ്ടല്ലൊ, പടം മലയാളം തന്നെ ആയിരുന്നു. മൾടിപ്ലെക്സ് നിറച്ചും മലയാളികളും. പടം തുടങ്ങി. ആദ്യം കുറെ തമാശകളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അൽഭുതം എന്നു പറയട്ടെ, എന്റെയും എന്റെ കൂട്ടുകാരുടെയും അല്ലാതെ ആരുടെയും ശബ്ദം അവിടെ കേൾക്കാൻ ഉണ്ടായിരുന്നില്ല. എല്ലാവരും ഭയങ്ഗര സീരിയസ് ആയി ഇരിക്കുന്നു. ഇവരെയൊക്കെ സമ്മതിച്ചു കൊടുക്കണം. ദേഷ്യം വന്നാൽ ചിരിച്ചു കാണിക്കാം, പക്ഷെ ചിരി വന്നാൽ മുഖത്തെ മസിൽ വലിച്ചു മുറുക്കി ഗാംഭീര്യത അഭിനയിക്കൻ ചെറിയ കഴിവൊന്നും പോര. ഇവരൊക്കെ ആണു മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ.
അടി കുറിപ്പു- ഇതു മലയാളത്തിലെ എന്റെ ആദ്യത്തെ ബ്ലോഗ്. വരമൊഴി എന്ന അടിപൊളി സോഫ്റ്റ്‌വെയർ തന്നു സഹായിച്ച ടിക്ക്സൺ അബ്രഹാമിനും ശ്രീരാമിനും ഞാൻ നന്ദി പറഞ്ഞു കൊള്ളുന്നു.
എന്നു സ്നേഹപൂർവ്വം നിങ്ങളുടെ ഇതിഹാസന്‍
If u can't see proper malayalam, download and install the anjali font from here-
http://varamozhi.wikia.com/wiki/Varamozhi
No comments:
Post a Comment